കാബൂളില്‍ യു.എസ് എംബസിക്കു സമീപം വന്‍ സ്‌ഫോടനം

Tuesday 19 April 2016 11:51 am IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ യു.എസ് എംബസിക്കു സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി അറിയിച്ചു. ചാവേര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക സൂചന. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശമാകെ കറുത്ത പുക മൂടിയിരിക്കുകയാണ്. നാറ്റോ ദൗത്യസംഘത്തിന്റെ ആസ്ഥാനത്തിനു സമീപം കൂടിയാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ നാറ്റോ സേനയിലെയോ യു.എസ് എംബസിയിലെയോ ആരും സ്‌ഫോടനത്തില്‍ ഇരയായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. റോക്കറ്റ് ആക്രമണമാകാമെന്നും ചാവേര്‍ സ്‌ഫോടനമാകാമെന്നും സൂചനയുണ്ട്.സ്‌ഫോടനത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ തിരക്കേറിയ സമയത്താണ് സ്‌ഫോടനം നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.