ബിജെപി കൗണ്‍സിലര്‍ക്ക് നേരെ അസഹിഷ്ണുത

Tuesday 19 April 2016 12:47 pm IST

കൊല്ലം: പരവൂര്‍ ദുരന്തത്തില്‍ കോര്‍പ്പറേഷന്‍ ഇടപെടല്‍ ശരിയായില്ലെന്ന് ചൂണ്ടിക്കാണിച്ച ബിജെപി കൗണ്‍സിലറിന് നേരെ സിപിഎമ്മിന്റെ അസഹിഷ്ണുത. തേവള്ളി ഡിവിഷന്‍ കൗണ്‍സിലര്‍ കോകിലയ്ക്ക് നേരെയാണ് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ക്ഷുഭിതരായത്. ദുരന്തം കഴിഞ്ഞ് രണ്ടുദിവസം പോലും കോര്‍പ്പറേഷന്‍ ശരിയായ രീതിയില്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയില്ലെന്നും ലോകത്തുള്ള എല്ലാവരും ഈ ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്ത് എത്തിയിട്ടും കോര്‍പ്പറേഷന്‍ അവരോട് കാണിച്ചത് അങ്ങേയറ്റം അവഗണിച്ചുവെന്നും കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇടതുപക്ഷ കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാര്‍ കോകിലയ്ക്ക് നേരെ തിരിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.