കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റിലായി. തൃക്കോവില്‍വട്ടം വെറ്റിലത്താഴം ചേരിയില്‍ ഡീസന്റ്മുക്ക് ഞാറവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ മുരുകന് മകന് അനു(22)വിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ, സ്കൂളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന സ്വകാര്യവാഹനത്തിലെ ക്ലീനറായ അനു പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പീഡനശ്രമം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊല്ലം ഈസ്റ്റ് സിഐ വി.എസ്.പ്രദീപ്കുമാര്‍, എസ്ഐ ആര്.രാജേഷ്കുമാര്‍, അഡീഷണല്‍ എസ്ഐ പി.ജി.ജയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണപിള്ള, രാജേഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: