കൊല്ലം: അമിതവേഗതയില്‍ വന്ന് അപകടത്തില്‍പെട്ട മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. കൊറ്റങ്കര വേലംകോണം ആതിരാലയം വീട്ടില്‍ ശിവദാസന്‍ മകന് ഷീബു(20) എന്നയാളാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതില്‍ കഞ്ചാവ് കച്ചവടത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചു. ജില്ല കേന്ദ്രീകരിച്ച് വലിയ മയക്ക് മരുന്ന് ശൃംഖല പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതായി ഈസ്റ്റ് എസ്ഐ ആര് രാജേഷ്കുമാര്‍ അറിയിച്ചു. ഇളമ്പള്ളൂര്‍ പെരുമ്പുഴ സെറ്റില്‍മെന്റ് കോളനിയില്‍ വാസു മകന് സന്തോഷ് ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: