ഫ്‌ളൈദുബായ്: ആദരാഞ്ജലി അര്‍പ്പിച്ച് വെബ്‌സൈറ്റ്

Tuesday 19 April 2016 8:42 pm IST

കൊച്ചി: റഷ്യയിലുണ്ടായ ഫ്‌ളൈദുബായ് വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാര്‍ക്കും വിമാനജോലിക്കാര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ദുരന്തം സംഭവിച്ച് ഒരു മാസം തികയുന്ന ദിനത്തില്‍ withgreatsadness.com എന്ന വെബ് സൈറ്റിന് കമ്പനി രൂപം നല്‍കി. പൊതുജനങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അവരുടെ ഫോട്ടോയോടൊപ്പം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സഹായമെത്തിക്കാനുമാണ് ഈ ഒരു മാസക്കാലയളവില്‍ കമ്പനി ശ്രദ്ധിച്ചതെന്ന് ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.