പെറുവില്‍ തീപിടിത്തം; 26 മരണം

Sunday 29 January 2012 12:05 pm IST

ലിമ: പെറു തലസ്ഥാനമായ ലിമയില്‍ അനധികൃത മയക്കുമരുന്നു പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 26 പേര്‍ മരിച്ചു. പത്തോളം പേര്‍ക്കു പരുക്കേറ്റു. തീപിടിത്ത കാരണം വ്യക്തമല്ല. ഒരു രോഗിയുടെ കിടക്കയില്‍ നിന്നാണു തീപിടര്‍ന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 'ക്രൈസ്റ്റ്‌ ഈസ്‌ ലവ്‌' എന്ന രണ്ടു നില കെട്ടിടത്തിനാണ്‌ തീ പിടിച്ചത്‌. രോഗികള്‍ കിടന്ന മുറികള്‍ അടച്ചിട്ടതും രക്ഷപെടാന്‍ പലരും മുകളില്‍ നിന്നു താഴത്തേക്കു ചാടിയതും മരണസംഖ്യ വര്‍ധിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചുവന്നതെന്ന്‌ അവിടത്തെ ആരോഗ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.