ചേര്‍ത്തല: ദേശവിരുദ്ധ ശക്തികളുടെ കയ്യിലെ ചട്ടുകങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറരുതെന്ന് ശാന്തിഗിരി ആശ്രമം ഓര്ഗനൈസിങ്് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. കണ്ടമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യമായ വിവാദങ്ങളും ചേരിതിരിവുകളും വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനെ ഉപകരിക്കൂ. മാനവികതയിലൂന്നിയ വിദ്യാഭ്യാസം സമൂഹത്തെ ന•യിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ മാനേജര്‍ പി.ജി. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ജയന് ചേര്‍ത്തല, പ്രിന്‍സിപ്പല്‍ ടി.ഉഷ, പി.ഡി.ഗഗാറിന് ടി.യു.പ്രദീപ്, പ്രസാദ് ഓതേകാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: