കൊച്ചി: പ്രവാസി ഇന്ത്യന്‍ കമ്മീഷന് ചെയര്മാന് തെരഞ്ഞെടുപ്പ് തടഞ്ഞതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ 2015 ഡിസംബര്‍ 15നാണ് പ്രവാസി ഇന്ത്യന്‍ കമ്മീഷന് ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമസഭയുടെ അനുമതി ലഭിച്ചതെന്നു ഹര്‍ജിയില്‍ പറയുന്നു.
2016 ജനുവരി സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു അനുമതി നല്കി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെന്ന കാരണത്താല്‍ ചെയര്മാന് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞെന്നു ഹര്‍ജിയില്‍ പറയുന്നു. കമ്മീഷന്റെ നടപടി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: