ബെംഗളൂരു: ബെംഗളൂരുവിലെ വസ്ത്ര നിര്‍മ്മാണ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തില്‍ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു സമരം.
സമരക്കാര്‍ പലയിടങ്ങളിലായി റോഡുകള്‍ തടയുകയും വാഹനങ്ങള്‍ക്കു നേരെ കല്ലേറ് നടത്തുകയും ചെയ്തു. തിങ്കളാഴ്ച്ച സമരാനുകൂലികള്‍ ഹൊസ്സൂര്‍ റോഡ് തടഞ്ഞിരുന്നു. ഇന്നലെ പ്രധാന പാതകളായ മൈസൂര്‍ റോഡ്, തുംകൂര്‍ റോഡ് എന്നിവ ഉള്‍പ്പടെ നഗരത്തിലെ പ്രധാന പാതകളെല്ലാം സമരക്കാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: