ബൈക്ക് മോഷണം; രാജാക്കാട് രണ്ട് പേര്‍ പിടിയില്‍

Tuesday 19 April 2016 9:42 pm IST

രാജാക്കാട്: ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ ജുവനൈയിലടക്കം രണ്ട് പേര്‍ രാജാക്കാട് പിടിയില്‍. ബൈസണ്‍വാലി ലക്ഷംവീട് കോളനി മരുത്വപറമ്പില്‍ ബിബിനും(19) ഇയാളുടെ സുഹൃത്തായ 17നുകാരനുമാണ് ഇന്നലെ രാവിലെ പിടിയിലായത്. 17-ാം തീയതി പുലര്‍ച്ചെ പഴയവിടുതി സ്വദേശി സാബുവിന്റെ ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. ടൗണില്‍ വീടിനോട് ചേര്‍ന്ന് കട നടത്തിവരുകയായിരുന്നു സാബു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷണം പോയത്. രാജാക്കാട് എസ്‌ഐ ജി വിഷ്ണുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇരുചക്ര വാഹനം സ്വന്തമാക്കാനുള്ള ആഗ്രഹംകൊണ്ടാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.