എന്‍ഡിഎ ഏറ്റുമാനൂര്‍ നഗരസഭാ കണ്‍വന്‍ഷന്‍ ഇന്ന്

Tuesday 19 April 2016 9:48 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏറ്റുമാനൂര്‍ നഗരസഭാ കണ്‍വന്‍ഷന്‍ ഇന്ന് പേരൂര്‍ ജംഗ്ഷനില്‍ നടക്കും. വൈകിട്ട് 4ന് നഗരസഭാ എന്‍ഡിഎ ചെയര്‍മാന്‍ ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി എ.ജി. തങ്കപ്പന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ബിഡിജെഎസ് സംസ്ഥാന വക്താവ് സജീഷ് മണലേല്‍, കെ.പി.സെന്‍, കെ.പി.സുരേഷ് കുമാര്‍, ലിജിന്‍ലാല്‍, എം.വി.ഉണ്ണികൃഷ്ണന്‍, എന്‍.വി.ബൈജു, കെ.പി.സന്തോഷ്, മനു ചിറയില്‍ എന്നിവര്‍ സംസാരിക്കും. എന്‍ഡിഎ യുവജനസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിളംബരറാലി വൈകിട്ട് 4ന് കൈപ്പുഴമുട്ടില്‍നിന്ന് ആരംഭിക്കും. റാലി ഏറ്റുമാനൂരില്‍ എത്തുന്നതോടെ പൗരാവലിയുടെ നേതൃത്വത്തില്‍ കുമ്മനം രാജശേഖരന് വരവേല്‍പ്പ് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.