ന്യൂദല്‍ഹി: 2016 മാര്‍ച്ചില്‍ രാജ്യത്ത് എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 8.17 ലക്ഷമാണ്. 2015 മാര്‍ച്ചില്‍ 7.29ലക്ഷവും 2014 മാര്‍ച്ചില്‍ 6.90 ലക്ഷവുമായിരുന്നു വിദേശ വിനോദസഞ്ചാരികളുടെ എണ്ണം. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് 12.1 % വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
വിദേശ വിനോദസഞ്ചാര രംഗത്തെ വരുമാനം 2016 മാര്‍ച്ചില്‍ 13,115 കോടിരൂപയായിരുന്നു. 2015 മാര്‍ച്ചില്‍ ഇത് 11,131 കോടിരൂപയും 2014 മാര്‍ച്ചില്‍ 10,479 കോടി രൂപയുമായിരുന്നു. ഈ ഇനത്തിലെ വരുമാനത്തില്‍ 17.8% വളര്ച്ചയാണ്കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: