ബാറുകള്‍ക്ക് ലൈസന്‍സ്: മുഖ്യമന്ത്രിയുടേത് കുബുദ്ധി-കുമ്മനം

Tuesday 19 April 2016 5:35 pm IST

തിരുവനന്തപുരം: ആറ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയതായി ബാര്‍ ലൈസന്‍സ് അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കുബുദ്ധിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി അനുവദിക്കുന്നത് മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. ഇതില്‍ ബാര്‍ അനുവദിക്കണോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയമാണ്. വാസ്തവം ഇതായിരിക്കെ ഇക്കാര്യത്തില്‍ കേന്ദ്രത്തെ പഴിചാരുന്നത് രാഷ്ട്രീയ കുടിലതയാണ്. സാധാരണക്കാരായ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കാര്യങ്ങള്‍ നടപ്പാക്കുന്ന രീതി ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും അവസാനിപ്പിക്കണം. മദ്യലഭ്യത കുറയ്ക്കുകയാണ് നയമെന്ന് പറയുകയും പിന്‍വാതിലില്‍ കൂടി കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയുടെ കപടതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളത്തെ വഞ്ചിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും മറുപടി നല്‍കാന്‍ ജനം കാത്തിരിക്കുകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.