തൃശൂര്‍: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചത് കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി സൃഷ്ടിക്കുന്നു. ബാര്‍ ലൈസന്‍സ് അനുവദിച്ചത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും വിഷയം ഇന്ന് നടക്കുന്ന നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ പ്രസ്ക്ലബില്‍ സംഘടിപ്പിച്ച പോരിന്റെ പൂരം-2016’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ ലൈസന്‍സ് നല്കിയതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ സംബന്ധിച്ച് തനിക്കറിയില്ല. വിഷയം ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നു പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോയെന്ന് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: