മാനന്തവാടി: സൂര്യാതപമെന്ന് സംശയം. വൃദ്ധന് കുഴഞ്ഞുവീണുമരിച്ചു. മക്കിമല കമ്പമല തേയില എസ്റ്റേറ്റിലെ മുന്‍ തൊഴിലാളി ശ്രീലങ്കന്‍ വംശജനായ നല്ലതമ്പി (59) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ ജോലിക്ക് പോകാറില്ല. ഇന്നലെ രാവിലെ ജോലിക്കുപോയി ഉച്ചയോടെ തിരിച്ചെത്തിയ ഭാര്യയാണ് മുറ്റത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ദേഹം മുഴുവന്‍ പൊള്ളിയ പാടുണ്ടായിരുന്നു.
ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൂര്യാതപമാകാമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ. ഭാര്യ മനോരഞ്ജിനി. മക്കള്‍: പത്മരാജന്, മനോജ്, നന്ദിനി. മരുക്കള്: സുനിത, പ്രഭു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: