കേരളത്തിലെ ജനവിധി ചരിത്രത്തില്‍ ഇടംപിടിക്കും: തുഷാര്‍ വെള്ളാപ്പള്ളി

Wednesday 20 April 2016 11:26 am IST

പെരിന്തല്‍മണ്ണ: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനവിധി ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ പെരിന്തല്‍മണ്ണ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിവാര്യമായ രാഷ്ട്രീയ മാറ്റത്തിന് കേരളത്തില്‍ കളമൊരുങ്ങി. ജനങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമായി വിധിയെഴുതും. നരേന്ദ്രമോദിയെന്ന ലോകം ആദരിക്കുന്ന പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാകും. പുറ്റിങ്ങല്‍ ദുരന്തമുണ്ടായപ്പോള്‍ പ്രോട്ടോകോള്‍ പോലും വകവെക്കാതെ സ്ഥലത്തെത്തിയ പ്രധാനമന്ത്രി കേരളത്തിന് പകര്‍ന്ന ആശ്വാസം വലുതാണ്. എന്നാല്‍ ആ സന്ദര്‍ശനത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തിയ ചിലരുടെ ലക്ഷ്യം തീര്‍ത്തും നന്ദികേടായി പോയി. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ക്ക് ഇതെല്ലാം തിരിച്ചറിയാനുള്ള വിവേകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം സി.വാസുദേവന്‍, മേഖലാ ജനറല്‍ സെക്രട്ടറി നാരായണന്‍ മാസ്റ്റര്‍, രമേശ് കോട്ടായിപ്പുറം, ഗോപിനാഥന്‍, പി.മണി, അഡ്വ.എം.രാജന്‍, ഭാസ്‌കരന്‍ പി.വിജയകാന്തന്‍, ഉദയന്‍, ബിന്ദു, സരസ്വതി, സ്ഥാനാര്‍ത്ഥി അഡ്വ.എം.കെ സുനില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.