കളമശേരി: അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സംസ്ഥാനത്തെ വികൃതമാക്കിയതായി നടന് സുരേഷഗോപി. സോളാറും ബാര്‍കോഴയും ആവര്‍ത്തിക്കാതിരിക്കാന്‍ ബിജെപിയുടെ എംഎല്‍എമാര്‍ നിയമസഭയില്‍ ഉണ്ടാകണമെന്ന് സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. മുപ്പത്തടത്ത് കളമശേരി നിയോജകമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിളക്കം ചൂണ്ടിക്കാട്ടിയ നടി കവിയൂര്‍ പൊന്നമ്മ അതിന്റെ കൂടുതല്‍ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കാന്‍ വി.ഗോപകുമാറിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞു.
ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എസ്. ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ സുരേഷ് (കെപിഎംഎസ്), ബിഡിജെഎസ് ജില്ലാ സെക്രട്ടറി ജയരാജ്, ബിഡിജെഎസ് കളമശേരി മണ്ഡലം പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, കളമശേരി തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പി.ജി. സജീവ് കുമാര്‍, ബിജെപി ജില്ല സെക്രട്ടറി ഗിരിജ ലെനീന്ദ്രന്‍, മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രിക രാജന്, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: