ചവറ: പൊന്മനയില് കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് ജലനിധി വാട്ടര്‍ ടാങ്ക് കവാടം സ്ത്രീകള്‍ ഉപരോധിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ഇരുപത്തഞ്ചോളം വരുന്ന സ്ത്രീകളാണ് പന്മനയിലെ ജലനിധി വാട്ടര്‍ ടാങ്ക് കവാടം ഉപരോധിച്ചത്. ഇവിടെ നിന്നും പൊന്മന മേഖലയിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള വാല്‍വ് പൂര്‍ണ്ണമായും തുറക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശക്തികുറഞ്ഞ് എത്തുന്ന—വെള്ളം പ്രധാന പൈപ്പുകള്‍ മുറിച്ച് കുഴിയുണ്ടാക്കി ചിലര്‍ വെള്ളം ശേഖരിക്കുന്നതായും അതിനാല്‍ റോഡ്കടവ്, കുഴല്പാടം, സെവന്റ്റീന് കോളനി എന്നിവിടങ്ങളില്‍ കുടിക്കാന്‍ പോലും ജലം ലഭിക്കുന്നില്ലയെും ഇവര്‍ ആരോപിച്ചു. അനധികൃതമായി വെള്ളം ശേഖരിക്കുന്നത് തടയുക, വാല്‍വ് പൂര്‍ണമായി തുറന്ന് വെള്ളം പ്രദേശങ്ങളില്‍ എത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: