മുംബൈ: മുംബൈയില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ യുവാവ് ലോക്കല്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. മാര്‍ച്ച് 30ന് ദഹിസര്‍ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. ഇയാള്‍ ട്രെയിനിനു മുന്നില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സംഭവമറിഞ്ഞത്.
ചര്‍ച്ച് ഗേറ്റിനു സമീപത്ത് നിന്ന് ഓടി വന്ന മുക്തര്‍ ഷെയ്ഖ് (30) എന്ന യുവാവ് പൊടുന്നനെ ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ബോറിവാലിയില്‍ പെയിന്റിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു ഷെയ്ഖെന്ന് പൊലീസ് പറഞ്ഞു.
https://youtu.be/SZ3LMVn4LFQ
അപകട സമയത്ത് വെള്ള ഷര്‍ട്ടും കറുത്ത പാന്റസുമാണ് ഷെയ്ഖ് ധരിച്ചിരുന്നത്. കൈയില്‍ പേപ്പറുകളുമുണ്ടായിരുന്നു. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതും പാളത്തിലേക്ക് അയാള്‍ ചാടുകയായിരുന്നു. ട്രെയിന്‍ കയറിയിറങ്ങിയ ഷെയ്ഖ് തല്‍ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: