ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ വീണ്ടും ഭൂചലനമുണ്ടായി. ഇക്വഡോറിന്റെ വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തില്‍ നാശ നഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീണ്ടും ഭൂചലമുണ്ടായതിനെത്തുടര്ന്ന് ഇവിടെ സുനാമി മുന്നറിയിപ്പ് നല്കി.
ഇക്വഡോറില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞിരുന്നു. നാലായിരത്തിലേറെപ്പേര്‍ക്കാണ് ഈ ഭൂചലനത്തില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: