സേലം: മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ഡിഎംഡികെ നേതാവും മുന്‍ ചലച്ചിത്ര താരവുമായ വിജയ്കാന്ത് വീണ്ടും വിവാദത്തില്‍. പാര്‍ട്ടി മീറ്റിങ്ങിനെത്തിയ വിജയ്കാന്തിനോട് ചോദ്യം ചോദിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോഴാണ് അദ്ദേഹം മോശമായി പെരുമാറിയത്.
മൈക്കുമായി മുന്നിലേക്ക് വന്ന റിപ്പോര്‍ട്ടറെ തള്ളി മാറ്റിയായിരുന്നു രോഷം പ്രകടിപ്പിച്ചത്.
ആദ്യമായല്ല വിജയ്കാന്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ദേഷ്യപ്രകടനം നടത്തുന്നത്. മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തില്‍. മാധ്യമപ്രവര്ത്തകന് നേരെ ആട്ടിത്തുപ്പി താരം വിവാദം വിളിച്ചുവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: