അരൂരില്‍ എന്‍ഡിഎ പ്രചാരണം ശക്തം

Wednesday 20 April 2016 8:31 pm IST

പൂച്ചാക്കല്‍: അരൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റ തെരെഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ ത്രികോണ മത്സരം ഉറപ്പായി. കടുത്ത ചൂടിനെ അവഗണിച്ചാണ് സ്ഥാനാര്‍ത്ഥിയും സംഘവും പര്യടനം നടത്തുന്നത്. തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ആരംഭിച്ച ഇന്നലത്തെ പര്യടനം കാരിപ്പോഴി, പുത്തന്‍പാലം, പെരുമ്പളം കവല, വീരമംഗലം, എടപ്പങ്ങഴി എന്നിവടങ്ങളിലായിരുന്നു. വടുതലയില്‍ അനാഥമന്ദിരമായ ദിശ ബാലികാസദനത്തിലും, പുത്തന്‍ പാലത്തിനു സമീപമുള്ള ചെമ്മീന്‍ സംസ്‌ക്കരണ ശാലകളിലെ തൊഴിലാളികളോടും വോട്ടഭ്യര്‍ത്ഥിച്ചു. തൊഴിലാളികളുടെ തൊഴില്‍ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ പങ്കുവച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ കുറച്ച് വേതനത്തില്‍ തൊഴിലെടുക്കുവാന്‍ തയ്യാറാകുന്നതുമൂലം നാട്ടിലെ തൊഴിലവസരങ്ങള്‍ പ്രദേശവാസികള്‍ക്ക് കിട്ടാതെ പോകുന്നതായും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. തൃച്ചാറ്റുകുളം, പൂച്ചാക്കല്‍ ജങ്ഷനുകളിലെയും ഓട്ടോറിക്ഷാ തൊഴിലാളികളുമായി സംസാരിച്ചു. ഓട്ടോ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുവാന്‍ തൊഴിലാളികള്‍ മറന്നില്ല. ഇത്തവണ എന്‍ഡിഎയ്ക്ക് ഞങ്ങള്‍ വോട്ട് നല്‍കുമെന്ന് ഓട്ടോ തൊഴിലാളികള്‍ അനിയപ്പന് ഉറപ്പു നല്‍കി. തുടര്‍ന്ന് പൂച്ചാക്കല്‍ വടക്കേക്കരയിലെ കടകള്‍ കയറി ഇറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ച അനിയപ്പന്‍, സ്വകാര്യ ആശുപത്രികളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് ഓടമ്പള്ളിയില്‍ നടന്ന പാണാവള്ളി പഞ്ചായത്ത് എന്‍ഡിഎ കണ്‍വന്‍ഷനിലും പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, ബിഡിജെഎസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ബിജുദാസ്, ഇലക്ഷന്‍ ഇന്‍ ചാര്‍ജ്ജ് വി. വിനോദ്, ആര്‍. ദേവദാസ്, ബിപിന്‍ചന്ദ്രലാല്‍, വി. വിനീത്, പി.ടി. അശോകന്‍, കെ.എസ്. സുജിത്, പി. വിനോദ്, രവീന്ദ്രന്‍, സാജു മാട്ടയില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.