ചെങ്ങന്നൂര്‍: സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് എന്‍ഡിഎ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. മഹിളാമോര്‍ച്ച പാണ്ടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷം ബിജെപിക്ക് അനുകൂലമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കാലാകാലങ്ങളില്‍ വന്ന ജനപ്രതിനിധികള്‍ മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. റെയില്‍, റോഡ് ഗതാഗതത്തിന് തുല്യ പ്രധാന്യമുള്ള ഇവിടെ വലിയ പോരായ്മകള്‍ നിഴലിക്കുന്നു.
കുടിവെള്ള പദ്ധതികള്‍ ഇല്ലാത്തതും മണ്ഡലം നേരിടുന്ന വികസനമില്ലായ്മക്ക് ഏതാനം ഉദാഹരണങ്ങള്‍ മാത്രമാണന്നും അദ്ദേഹം പറഞ്ഞു. മഹിളാമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി, രമാകര്ത്ത, സ്മിതാജയന്, ആശാ.വി.നായര്‍, അനിതാകുമാരി, ശ്രീദേവി, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്കെ.ജി. ജയകൃഷ്ണന്, ശ്യാം പാണ്ടനാട്, ആര്.രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: