കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വാന്‍ വടക്കന്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലെ62 സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ്. 34 വനിതകളടക്കം 418 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. 1.37 കോടി വോട്ടര്‍മാരാണ് ഉള്ളത്.
ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, തൃണമൂല്‍ നേതാക്കളായ ശശി പാഞ്ജ, സദന് പാണ്ഡെ തുടങ്ങിയവര്‍ ജനവിധി തേടുന്ന പ്രമുഖരില്‍ പെടുന്നു. കോണ്‍ഗ്രസ് സിപിഎം സഖ്യവും തൃണമൂലും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: