തിരുവനന്തപുരം: എസ്.എം. വിജയാനന്ദിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. നിലവിലുള്ള ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ കാലാവധി ഏപ്രില്‍ 30 ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് വിജയാനന്ദിനെ നിയമിക്കുന്നത്. 1981 ഐഎഎസ് ബാച്ചുകാരനാണ്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് എം.എ. ഇംഗ്ലീഷ് ഒന്നാം റാങ്കോടെയും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എഴാം റാങ്കോടെയും പാസായ വിജയാനന്ദ് ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റില് പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയാണ്. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു. 11 കൊല്ലത്തോളം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയായി കേരളത്തില്‍ സേവനമനുഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: