തിരുവനന്തപുരം: എംബിബിഎസ് ഡിഗ്രി മാത്രമുള്ള ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്. രമേശിന്റെ പേരിനൊപ്പം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ഫെലോഷിപ്പിന്റെ പേരും. നിരവധിപേരുടെ സീനിയോരിറ്റി മറികടന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനത്തെത്തിയ ഡോ. ആര്. രമേശിന്റെ പേരിനൊപ്പം എംബിബിഎസ് കൂടാതെ ചേര്‍ത്തിട്ടുള്ളത് എസ്പിജിപി എന്നുകൂടിയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തുന്ന കേവലമൊരു ഫെലോഷിപ്പ് കോഴ്സ് മാത്രമാണിത്.
സ്പെഷ്യാലിറ്റി കേഡറില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനത്തെത്താന്‍ കഴിയില്ല. ഡയറക്ടറാകുന്നതിന് എംബിബിഎസ് ബിരുദം മതിയാവും. എന്നാല്‍ ഈ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ബിരുദം എന്നുതോന്നിപ്പിക്കുന്നവിധം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ഒരു ഫെലോഷിപ്പിന്റെ പേരുകൂടി ചേര്‍ക്കുന്നത് തികച്ചും അധാര്‍മികമാണ്.
മാത്രമല്ല ഏതാനും വര്‍ഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റു കൂടിയായിരുന്ന വ്യക്തിയെന്ന നിലയില്‍ ഡോ. ആര്. രമേശിന്റെ ഈ പ്രവര്‍ത്തി വൈദ്യശാസ്ത്രരംഗത്ത് തെറ്റായ സൂചനയാവും നല്‍കുക.
ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. ജയശങ്കറെ മാറ്റിക്കൊണ്ടാണ് ഡോ.ആര്. രമേശിനെ നിയമിച്ചത്. മാത്രമല്ല നാല് അഡീഷണല്‍ ഡയറക്ടര്‍മാരെ മറികടന്നുകൊണ്ടായിരുന്നു ഡോ. ആര്. രമേശിന്റെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: