കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര് ശ്വവത്കൃത വിഭാഗങ്ങളെ അവഗണിച്ച ഇടത്-വലത് മുന്നണികളെ എതിര്‍ക്കുന്നതിന് നവജനാധിപത്യപാര്ട്ടി തീരുമാനം. പട്ടിക വിഭാഗങ്ങളെ സംവരണസീറ്റില്‍ ഒതുക്കിയും മുപ്പത് ലക്ഷത്തോളം വരുന്ന ദളിത് ക്രൈസ്തവരെയും മറ്റ് അതീവ പിന്നോക്ക വിഭാഗങ്ങളെയും പാടെ അവഗണിച്ചും രാഷ്ട്രീയത്തെ വികലമാക്കുകയാണ് ഇടത്-വലത് മുന്നണികള്‍. അധികാരവും വികസനവും സാമുദായിക കുത്തകവത്ക്കരിക്കുന്ന ഈ രാഷ്ട്രീയത്തെ എന്‍ജെപി ശക്തമായി എതിര്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. സജി കെ. ചേരമന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. ശിവദാസ്, ബിജോയ് ഡേവിഡ്, പാറമ്പുഴ ഗോപി, പി.എം. രാജീവ്, കെ.റ്റി. ബര്‍ണബാസ്, തങ്കച്ചന് തിനാക്കുഴി, എം.ജി. ഗോപിദാസ്, റ്റി.റ്റി. കുഞ്ഞുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. നവജനാധിപത്യ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി പാറമ്പുഴ ഗോപി, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.പി.ആര്. മോഹനന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: