തിരുവനന്തപുരം: നൂറ്റിനാലാമത് ശാരദാ പ്രതിഷ്ഠാവാര്‍ഷികവും ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും ഇന്ന് ശിവഗിരിയില്‍ ആരംഭിക്കും. ഇന്നു രാവിലെ ശിവഗിരി ഭജന്സംഘത്തിന്റെ ഭജനോടുകൂടി ആരംഭിക്കുന്ന പരിഷത്ത് ഒമ്പതു മണിക്ക് വാഗ്മിയും ഗ്രന്ഥകാരനുമായ ശ്രീ എം ഉദ്ഘാടനം ചെയ്യും. പ്രകാശാനന്ദ സ്വാമി അധ്യക്ഷത വഹിക്കും.
ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ട്രഷറര്‍ പരമാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, സുക്ഷ്മാനന്ദ സ്വാമി, സത്യാനന്ദ തീര്‍ത്ഥ സ്വാമി, ശങ്കരാനന്ദ സ്വാമി, മുടീത്ര ഭാസ്ക്കരപ്പണിക്കര്, അമയന്നൂര്‍ ഗോപി, കെ.കെ. കൃഷ്ണാനന്ദ ബാബു, കൊടപ്പള്ളി പുരുഷോത്തമന്, കുറിച്ചി സദന്, ഇ.എം. സോമനാഥന്, പ്രൊഫ. ലൈലാ പുരുഷോത്തമന് എന്നിവര്‍ പങ്കെടുക്കും. പരിഷത്തിന് തുടക്കം കുറിച്ച് ഉയര്‍ത്താനുള്ള ധര്‍മപതാക കുളത്തൂര്‍ കോലത്തുംകര ക്ഷേത്രത്തില്‍ നിന്ന് ശിവഗിരി മഠത്തില്‍ ഘോഷയാത്രയായി എത്തിച്ചു.
11.30ന് ഗുരുദേവന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കി ഡോ ഡി. ബാബുപോള്‍ ക്ലാസ് നയിക്കും. ഗുരുസ്തവം എന്ന മഹാകവി കുമാരനാശാന്റെ കൃതിയുടെ ശതാബ്ദി ആഘോഷം കൂടിയാണ് നടക്കുന്നത്. ഋതംഭരാനന്ദ സ്വാമി ഗുരുസ്തവത്തെക്കുറിച്ച് പഠനക്ലാസ് നയിക്കും. പ്രകൃതി ജീവനും ജീവിതശൈലീ രോഗങ്ങളും എന്ന വിഷയത്തില്‍ ഗവ. പ്രകൃതി ചികിത്സാ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ജയകുമാര്‍ ക്ലാസുകള്‍ നയിക്കും. നാളെ രാവിലെ 6ന് സാന്ദ്രാനന്ദ സ്വാമി ധ്യാനപരിശീലന ക്ലാസ് നയിക്കും. 9.30ന് ഗുരുദേവകൃതിയായ ദര്‍ശനമാലയിലെ ഭക്തി ദര്‍ശനത്തെ ആസ്പദമാക്കി അനപേക്ഷാനന്ദ സ്വാമി ക്ലാസ് നയിക്കും.
ജാതിനിര്‍ണയം എന്ന കൃതിയെ ആസ്പദമാക്കി പ്രൊഫ. ടോണി മാത്യു 11.30ന് പഠനക്ലാസ് നയിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് ബ്രഹ്മവിദ്യാര്ഥി സമ്മേളനം ബ്രഹ്മസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. കുന്നുംപാറ ആശ്രമം സെക്രട്ടറി ബോധിതീര്‍ഥ സ്വാമി അധ്യക്ഷനായിരിക്കും. ത്രിരത്നതീര്ഥ സ്വാമി, ബ്രഹ്മചാരി അസംഗ ചൈതന്യ, സോമേശ്വര ചൈതന്യ ബ്രഹ്മചാരി ബിനു തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി 8ന് ഗുരുധര്മപ്രചാരണസഭാ സമ്മേളനത്തില്‍ പ്രകാശാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ഋതംഭരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.
ഗുരുപ്രസാദ് സ്വാമി റിപ്പോര്‍ട്ട് അവതരിപ്പിക്കും. 23ന് രാവിലെ 9ന് പ്രൊഫ. മധുസൂദനന്‍നായര്‍ ഗുരുദേവ കൃതികളിലെ കാവ്യസങ്കല്പ്പം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും. 11.30 മുതല്‍ പിഎസ്സി ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന് ശ്രീനാരായണ ഗുരുദേവന്റെ തത്ത്വദര്‍ശനം അദൈ്വത ദീപികയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് നയിക്കും. ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പരിഷത്ത് അവലോകനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: