ശേഖറിന്റെ ജീവിതം രാഷ്ട്രീയ പാഠപുസ്തകം: കുമ്മനം

Thursday 21 April 2016 4:02 am IST

തിരുവനന്തപുരം: ബി.കെ. ശേഖറിന്റെ ജീവിതം രാഷ്ട്രീയ പാഠപുസ്തകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബി.കെ. ശേഖര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഞ്ചാമത് ബി.കെ. ശേഖര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം. കേരള രാഷ്ട്രീയത്തെക്കുറിച്ച് നല്ല പാണ്ഡിത്യമുള്ള ആളായിരുന്നു ശേഖര്‍. ചോദിക്കുന്നതിന് കൃതൃമായ മറുപടി ലഭിക്കും. തനിക്ക് അറിഞ്ഞുകൂടാത്തവയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശേഖര്‍ തയ്യാറായിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷമായിരിക്കും മറുപടി നല്‍കുക. ഒട്ടനവധി രാഷ്ട്രീയ കാര്യങ്ങള്‍ ശേഖറില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. കെ. രാമന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.കെ.ശേഖര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വാവ, ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറി ജഗദീശന്‍, അഡ്വ.ഗോപിനാഥ്, വെള്ളാഞ്ചിറ സോമശേഖരന്‍നായര്‍, രവീന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ബി.കെ ശേഖര്‍ മരിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് കാത്തുനില്‍ക്കാതെ അസുഖബാധിതനായി ആശുപത്രികിടക്കയില്‍ വച്ചായിരുന്നു ബി.കെ ശേഖറിന്റെ മരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.