തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ വി.എസ്. അച്യുതാനന്ദന് ഇനി സിപിഎം ടിക്കറ്റില്‍ മത്സരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വിഎസ് പാര്‍ട്ടി വിരുദ്ധന്‍ തന്നെയാണെന്ന് പിണറായി വിജയന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പാര്‍ട്ടി വിരുദ്ധനായ ഒരാളെ മത്സരിപ്പിക്കേണ്ടിവരുന്ന സിപിഎമ്മിന്റെ അവസ്ഥയോര്‍ത്ത് സഹതാപമുണ്ട്. പാര്‍ട്ടിക്കു പോലും വേണ്ടാത്തയാളെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിക്കണം. വിഎസിനെ വിദൂഷകവേഷം കെട്ടിക്കുകയാണ് സിപിഎം ചെയ്യുന്നത്. മലമ്പുഴയില്‍ ഇത്തവണ മാരാരിക്കുളം മോഡല്‍ ആവര്‍ത്തിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ലെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: