കൊടുങ്ങല്ലൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു നേരെ സിപിഎം ആക്രമണം. കയ്പമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ഉണ്ണികൃഷ്ണന് തഷ്ണാത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഏഴുമണിയോെടയാണ് സംഭവം.
പെരിഞ്ഞനം വെസ്റ്റ് ഭാഗത്ത് പ്രചാരണത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും. ആരകം സ്കൂളിനു മുന്നില്‍ വച്ച് സിപിഎം അക്രമിസംഘം ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. ഉണ്ണികൃഷ്ണന് തഷ്ണാത്തിനു നേരെ തട്ടിക്കയറിയ അക്രമിസംഘം അസഭ്യ വര്‍ഷം ചൊരിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പോണത്ത് ബാബു, കെ.എ മനോജ് എന്നിവര്‍ക്കു നേരെയും അക്രമി സംഘം കയ്യേറ്റം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: