ആറ്റിങ്ങല്‍: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി.
ചിറ്റാറ്റിന്‍കര കൊടുമണ്‍ കോളനിയില്‍ കിട്ടു എന്ന സുജിത്(30), ഇതേകോളനിയില്‍ താമസിക്കുന്ന ഷിജു (25), ആനത്തലവട്ടം സ്വദേശി അച്ചു എന്ന അരുണ്‍ (30), കിഴുവിലം ചെറുവള്ളിമുക്ക് സ്വദേശി അപ്പുണ്ണി എന്ന ലാല്‍ (26) എന്നിവരാണ് പിടിയിലായത്.
അവനവഞ്ചേരി രേവതി ഭവനില്‍ രഞ്ജിത്തി(30)നെ ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിലെ ഉരുള്‍ ദിവസം വിളയില്‍ മൂലയില്‍ വച്ച് ഇവര്‍ സംഘം ചേര്‍ന്ന് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് കേസ്. പ്രതികളില്‍ ലാല്‍ മറ്റൊരു അടിപിടിക്കേസില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പരാതിക്കാരനായ രഞ്ജിത്ത് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ് ഓര്‍മയില്ലാതെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ നിന്ന് വിവാഹത്തിനായി കഴിഞ്ഞമാസം നാട്ടിലെത്തിയതാണ്. പ്രതികളുടെ പേരില്‍ നിരവധി കേസുകള്‍ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ ഉണ്ടെന്ന് എസ്ഐ ശ്രീജിത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: