ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. കശ്മീരിലെ കുപ്വാര ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഈ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
കശ്മീരിലേക്ക് നാലു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. രണ്ടിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: