തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആദ്യം ശരിയാക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന മുദ്രാവാക്യത്തിന്റെ അര്‍ഥം ഇപ്പോഴാണ് മനസിലാകുന്നത്. സ്വന്തം പാര്‍ട്ടിയുടെ നേതാവായ വി.എസിനെ പോലും അംഗീകരിക്കാന്‍ തയാറാകാത്തവര് എങ്ങനെ നാടിനെ നന്നാക്കുമെന്നും സുധീരന് ചോദിച്ചു.
സിപിഎമ്മിലെ അതിരൂക്ഷമായ പ്രതിസന്ധിയാണ് പിണറായി വിജയന്റെയും തുടര്‍ന്ന് മറ്റു നേതാക്കളുടെയും പ്രസ്താവനകളില്‍ കാണുന്നത്. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായിട്ടുള്ള വിഎസിനെ പോലും തിരഞ്ഞെടുപ്പിന്റെ നിര്‍ണായക സന്ദര്‍ഭത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തലത്തിലേക്ക് വിഭാഗീയത ചെന്നെത്തിയിരിക്കുകയാണ്.
പഴുതടച്ചതും കുറ്റമറ്റതുമായ രീതിയിലാകും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും വി.എം.സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: