താമരശ്ശേരി: കൊടുവള്ളി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അലി അക്ബറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ബിജെപി സംഘടിപ്പിക്കുന്ന ബൂത്ത് തലകുടുംബസംഗമങ്ങള്ക്ക് തുടക്കമായി.
കൊടുവള്ളി പഞ്ചായത്തിലെ പനക്കോട് ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന കുടുംബയോഗത്തില്‍ അരുണ്‍ലാല്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അലി അക്ബര്‍ കെ. പ്രഭാകരന് നമ്പ്യാര്‍, ഗിരീഷ് തേവള്ളി, ബിജുപടിപുരയ്ക്കല്, ഷിനു കെ.എസ്സ്, ബാബു കെ.കെ. വിനോദ് , പ്രവീജ് ലിജിന, കെ.പി. ശിവദാസന്‍, വത്സന് മേടോത്ത് എന്നിവര്‍ സംബന്ധിച്ചു.
ജനക്ഷേമ പദ്ധതികള്‍ പ്രവര്‍ത്തികമാക്കാന്‍ ബിജെപി എന്‍ഡിഎ സഖ്യം വിജയിക്കേണ്ടത് അനിവാര്യമാണെന്ന് അലി അക്ബര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: