കോഴിക്കോട്: ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്ന എടക്കാട്ടെ സ്വകാര്യ ആശുപത്രിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് എടക്കാട് പുത്തന്‍വള്ളിവയല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് നിവേദനം നല്കി.
സമിതി ഭാരവാഹികളായ എം.സി. സുധേഷ്കുമാര്, എ.പുഷ്പലത, ശശികല ജയരാജ്, ബിജു കുറുപ്പ്, കെ. മുരളീധരന്, അഡ്വ. വി.പി. വേണു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മായനാട് ഭാഗത്തേയ്ക്ക് മലിനജലം ഒഴുക്കിവിടുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ അമ്മമാരും മന്ത്രിയ്ക്ക് ഇന്നലെ നിവേദനം നല്കി. എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയതായിരുന്നു
അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: