കരുനാഗപ്പള്ളി: നീണ്ടകര ഹാര്‍ബര്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന രണ്ട് പേരെ 540 പൊതി കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് മട്ടോടി പുതിയവളവ് ഹൗസില്‍ നിഥിനെയും പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടില്‍ താമസിക്കുന്ന സിയാദിനെയുമാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സിയാദ് മുന്‍ കൊലകേസ് പ്രതിയും നിഥിന് കഞ്ചാവ് കേസിലും പ്രതികളാണ്. ചവറ, തേവലക്കര, തെക്കുംഭാഗം ഭാഗങ്ങളിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നവര്‍ ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാം, എസ്.സന്തോഷ്, വിജു, ബി.സന്തോഷ്, ജിനു, അജിത്ത്, രജ്ഞിത്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: