ആലപ്പുഴ: ദേശീയ ജനാധിപത്യസഖ്യം ആലപ്പുഴ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നാരംഭിക്കും. ഇന്ന് കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു, 23ന് ഹരിപ്പാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി. അശ്വനീദേവ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അരൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്, ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്‍ജിത്ത് ശ്രീനിവാസന്, അമ്പലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രന്, ചെങ്ങന്നൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിളള എന്നിവര്‍ 25ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എം. വേലായുധന് 29ന് പത്രിക സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: