റായ്പുര്‍: ഛത്തീസ്ഗഡില്‍ 27 നക്സലുകള്‍ കീഴടങ്ങി. നാരായന്‍പുര്‍ പോലീസ് സ്റ്റേഷനിലാണ് നക്സലുകള്‍ കീഴടങ്ങിയത്. മൂന്നു സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ സേനയും പോലീസും നടത്തിയ ശക്തമായ നടപടികളുടെ ഫലമായാണ് നക്സലുകള്‍ കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.
കീഴടങ്ങിയവരെ പോലീസിന്റെ പുനരുജ്ജീവന കേന്ദ്രങ്ങളിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: