ആലപ്പുഴ: നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ധര്‍മ്മമെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന്. എസ്ഡിവി മൈതാനത്തു നടക്കുന്ന ഭഗവദ്ഗീതാ ജ്ഞാനസത്രത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവും ധര്‍മ്മവും രണ്ടാണ്. മതങ്ങള്‍ക്ക് സ്ഥാപകനുണ്ട്. ധര്‍മ്മം ജീവിതത്തിന്റെ ഭാഗമാണ്.പരസ്പര പൂരകമാണ് ധര്മ്മത്തിനടിസ്ഥാനം. സത്യം പറയുക, ധര്‍മ്മം ആചരിക്കുക എന്നതാണ് സനാതധര്‍മ്മത്തിന്റെ പ്രത്യേകത. ധര്‍മ്മം പറഞ്ഞുനടക്കാനുള്ളതല്ല, പ്രവര്‍ത്തിക്കാനുള്ളതാണ്. തലമുറകള്ക്കുവേണ്ടിയുള്ളതാണ് നമ്മുടെ സംസ്കാരം. അറിവാണ് ആത്മവിശ്വാസം പകരുന്നത്. ആത്മവിശ്വാസം ഇല്ലാത്തവരാണ് ആത്മഹത്യ ചെയ്യുന്നത്. രോഹിത് വെമൂലയുടെ ആത്മഹത്യ ഇതാണ് തെളിയിക്കുന്നത്. അപകര്‍ഷതാ ബോധത്തിലേക്ക് വ്യക്തിയെ നയിക്കുന്നവര്‍ ശത്രുക്കളാണ്. കുട്ടികളെ നല്ല സംസ്കാരം പകര്‍ന്ന് വളര്‍ത്താന്‍ കഴിയണം. വിദ്യാഭ്യാസം നേടിയതുകൊണ്ട് സംസ്കാരമുണ്ടാകില്ല. അതിന്റെ തെളിവാണ് ചുംബനസമരവും മറ്റുമെന്ന് കാ.ഭാ. സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ഇന്ന് വൈകിട്ട് അഞ്ചിന് ഡോ. എന്‍. ഗോപാലകൃഷ്ണന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: