കുട്ടനാട്: ഇടത്തോട്ടും വലത്തോട്ടും പോകാതെ നേരെ മുന്നോട്ടു പോകണമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരുവിളങ്ങാട് മഹാദേവക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടിക്കണക്കിനു രൂപ ആസ്തിയുണ്ടെങ്കിലും തന്റെ ചികില്‍സ നടത്താന്‍ വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ എടുത്ത എംഎല്‍എയാണ് കുട്ടനാട്ടില്‍ ളള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടനാട് എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പി.പി. മധുസൂദനന്, കൊടുകുളഞ്ഞി ശ്രീനാരായണ ധര്‍മ്മ വിശ്വബോധാനന്ദ ആശ്രമം മഠാധിപതി ശിവബോധാനന്ദ സ്വാമികള്‍ പ്രതിഷ്ഠാ സന്ദേശം നല്കി. എസ്എന്‍ഡിപി കുട്ടനാട് യൂണിയന് സെക്രട്ടറി എം.ടി. പുരുഷോത്തമന്, വി.പി. ചന്ദ്രഭാനു, പി.ടി. പൊന്നപ്പന്, വരൂണ് ടി.രാജ്, സിനു രാജ്, സന്തോഷ് കാമശേരി, കണ്ണന് കൂത്താടിശേരി, ബിനു സന്തോഷ് കാമശേരി, കെ.സി. ഷാജിമോന്‍ കുറപ്പശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: