ജനാധിപത്യത്തിന്റെ സന്ദേശം വോട്ടര്‍മാരിലെത്തിക്കാന്‍ തെരുവോര ചിത്രരചന

Thursday 21 April 2016 10:22 pm IST

കണ്ണൂര്‍: ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സന്ദേശം പരമാവധി വോട്ടര്‍മാരിലെത്തിക്കുന്നതിനായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ തെരുവോര ചിത്രരചന. കലക്ടറേറ്റിനു മുന്‍വശത്തൊരുക്കിയ കാന്‍വാസില്‍ ആദ്യചിത്രം വരച്ച് ചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ പതാകയുടെയും അശോകചക്രത്തിന്റെയും നിഴലുകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന്റെ സന്ദേശം പാടുന്ന പക്ഷികളും പ്രകൃതിയും ഉള്‍ക്കൊള്ളുന്ന ചിത്രമാണ് പി എസ് പുണിഞ്ചിത്തായ വരച്ചത്. ജനാധിപത്യത്തിന്റെ ഉത്സവകാലം ആഘോഷിക്കാന്‍ നമുക്കെല്ലാം കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ.എം.ശിവകൃഷ്ണന്‍, സുരേഷ് കൂത്തുപറമ്പ്, ഹരീന്ദ്രന്‍ ചാലാട്, വര്‍ഗീസ് കളത്തില്‍ തുടങ്ങി നിരവധി ചിത്രകാരന്‍മാര്‍ ചിത്രരചനയില്‍ പങ്കാളികളായി. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. എഡിഎം എച്ച്.ദിനേശ് സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.