ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന 11ലക്ഷം രൂപയും 35ഗ്രാം സ്വര്‍ണ്ണവും പിടികൂടി. കാറില്‍ സഞ്ചരിക്കുകയായിരുന്ന അഴീക്കോട് സ്വദേശി കെ.റഷീദിന്റെ (37) കയ്യില്‍ നിന്നുമാണ് ഇലക്ഷന് സുരക്ഷാ പരിശോധനയുടെ ഭാഗമായി നടന്ന വാഹന പരിശോധനക്കിടെ പേരാവൂര്‍ എസ് ഐ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവ പിടികൂടിയത്. കറുത്ത ബാഗില്‍ കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വര്‍ണ്ണവും. കര്‍ണ്ണാടകത്തില്‍ നിന്നും ഇരിട്ടിയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവരുന്ന പണമാണ് ഇതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം മതിയായ രേഖകളുമായി എത്തിയാല്‍ പണവും സ്വര്‍ണ്ണവും വിട്ടു നല്‍കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: