ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനം

Thursday 21 April 2016 10:26 pm IST

തൃക്കൊടിത്താനം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനം ഇന്നലെ രാവിലെ തൃക്കൊടിത്താനം പഞ്ചായത്തിലെ മുക്കാട്ടുപടിയില്‍ ആരംഭിച്ചു, ആരമല, മോസ്‌കോ കവല എന്നിവിടങ്ങളിലെ വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചകഴിഞ്ഞ് വാഴപ്പള്ളി പഞ്ചായത്തിലെ ചീരംചിര മടുക്കും മൂട് പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം പെരുന്ന സൗത്തില്‍ അമ്പലം വാര്‍ഡില്‍ വോട്ടറന്മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു ആറു കുടുംബ യോഗങ്ങളിലും പങ്കെടുത്തു. വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞകടമാഞ്ചിറ കണ്ണുകെട്ടുംതടത്തില്‍ ലെനിന്റെ മകന്‍ സുമേഷ് കുമാറിന്റൈ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ. പഞ്ചായത്തുതല തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ 24 നു നടക്കും. 27ന് ടൗണ്‍ സൗത്ത് കണ്‍വന്‍ഷന്‍ നടക്കും.പായിപ്പാട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ കൊച്ചുപള്ളി ജംങ്ഷനിലുള്ള ഗംഗാനഗറില്‍ 24ന് 4ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട് ഉത്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ: നാരായണന്‍ നമ്പൂതിരി. മാടപ്പള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ മാടപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ 24ന് വൈകുന്നേരം 3ന് ബിഡിജെഎസ് താലൂക്ക് വൈസ്പ്രസിഡന്റ് പി.കെ. കൃഷ്ണന്‍ ഉത്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം അഡ്വ: നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വാഴപ്പള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ 24ന് 3ന് എസ്എന്‍ഡിപിയോഗം താലൂക്ക് പ്രസിഡന്റ് കെ.വി. ശശികുമാര്‍ ഉത്ഘാടനം ചെയ്യും. ചെത്തിപുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ: നാരായണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ടൗണ്‍ സൗത്ത് കണ്‍വന്‍ഷന്‍, ചങ്ങനാശ്ശേരി മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ 27ന് 5ന് ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സന്തോഷ്‌കുമാര്‍ ഉത്ഘാടനം ചെയ്യും. ബിജെപി മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തും.വിവിധ കണ്‍വന്‍ഷനുകളില്‍ ജില്ല, താലൂക്ക് എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.