ന്യൂദല്‍ഹി: കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മധ്യപ്രദേശിയിലെ ഉജ്ജയിനില്‍ ഒരുമാസത്തെ ദേശീയ സാംസ്കാരികോത്സവത്തിന് ഇന്ന് തുടക്കമാകും. സിംഹസ്തകുംഭി’ആഘോഷത്തോടനുബന്ധിച്ചാണ് സാംസ്ക്കാരികോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
ലളിതകലാഅക്കാദമി, കേന്ദ്ര സംഗീത നാടകഅക്കാദമി, നാഷണല്‍ സ്കൂള്ഓഫ് ഡ്രാമ, സാഹിത്യ അക്കാദമി, ഏഴ്മേഖലാസാംസ്ക്കാരികകേന്ദ്രങ്ങള് തുടങ്ങിയവ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാല് വേദികളിലായി നടക്കുന്ന കലാസാംസ്ക്കാരിക പരിപാടികളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000 ത്തോളം കലാകാരന്മാര് അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: