ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. സുരക്ഷാ സൈനികരെ തിരിച്ചറിഞ്ഞ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
അതേസമയം കശ്മീരിലേക്ക് നാലു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി സൂചന ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ചും അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: