എം.ആര്‍. ഉല്ലാസിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

Thursday 21 April 2016 10:35 pm IST

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍ ഉല്ലാസ് തീക്കോയി, തിടനാട്, പൂഞ്ഞാര്‍ പഞ്ചായത്തുകളില്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തീക്കോയി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ കണ്‍വീനര്‍ കെസി എബ്രാഹം കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.ഡി.രമണന്‍, വി.സി. അജികുമാര്‍, ഒ.എം. സുരേഷ്, അഡ്വ. കെപി സനല്‍കുമാര്‍, ടി.കെ. ബാലകൃഷ്ണന്‍, ടി.ഡി. രഘുനാഥന്‍, വിവി സ്‌നേഹജന്‍, സുകുമാരന്‍ തിടനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.തിടനാട് ചേര്‍ന്ന പഞ്ചായത്തുതല കണ്‍വന്‍ഷനില്‍ ജയപ്രകാശ് തോമ്പിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍. കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ആര്‍ ഉല്ലാസ്, ലാലിറ്റ് എസ്. തകടിയേല്‍, അജിതാ മോഹന്‍ജാസ്, സുരേഷ് ഇട്ടിക്കുന്നേല്‍, അഡ്വ. കെപി. സനല്‍കുമാര്‍, വി.എസ്. വിജയകുമാര്‍ സുധീഷ് ചെമ്പന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.പൂഞ്ഞാര്‍ പഞ്ചായത്തുതല കണ്‍വന്‍ഷന്‍ ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് ഒ.എം സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.വി മധുസുദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബി രാജീവ്, ടി.എസ് രാമചന്ദ്രന്‍, കെ.പി സനല്‍കുമാര്‍, ആര്‍ സുനില്‍കുമാര്‍, കെ.കെ സന്തോഷ്‌കുമാര്‍, രവീന്ദ്രന്‍ കൊമ്പനാല്‍, ഗീതാ ജമിനി, ജയകുമാരി കാവനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.