വി.മുരളീധരന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

Thursday 21 April 2016 11:09 pm IST

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 7.30ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. 7.50ന് കണ്ണമ്മൂല ചട്ടമ്പിസ്വാമികള്‍ പ്രതിമയിലും, 8ന് പേട്ടയില്‍ പത്രാധിപര്‍ സുകുമാരന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും. ചെമ്പഴന്തി ഗുരുകുലത്തില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ മണ്ണന്തല വഴി കളക്ടറേറ്റിലേക്ക് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.