സിപിഎമ്മിലെ വിഭാഗീയത മൂര്‍ധന്യത്തില്‍: ചെന്നിത്തല

Thursday 21 April 2016 11:16 pm IST

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത അതിന്റെ മുര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സീതാറാം യെച്ചൂരി ഇടപെട്ടിട്ടും നിയന്ത്രിക്കാനാകാത്തവിധം വിഭാഗീയത വളര്‍ന്നിരിക്കുന്നു. വി.എസ്. പാര്‍ട്ടി വിരുദ്ധനെന്ന പിണറായുടെ പ്രസ്താവന മലമ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമാണ്. 1996ലെ മാരാരികുളം മലമ്പുഴയില്‍ ആവര്‍ത്തിപ്പിക്കുകയെന്നതാണ് പിണറായിയുടെ ലക്ഷ്യം. ഇങ്ങനെ പരസ്പരം പോരടിക്കുന്നവര്‍ക്ക് എങ്ങനെ ജനങ്ങളെ സേവിക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന വിഭാഗീയതയും അന്തഛിദ്രവും അവസാനിച്ചില്ലെന്നത് ഇതോടു കൂടി വ്യക്തമായി. അച്യുതാനന്ദന്‍ ഒഴുകെ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്ക് സീറ്റു നല്‍കാതിരുന്നത് പാര്‍ട്ടിയിലെ അച്യുതാനന്ദന്‍ യുഗം അവസാനിപ്പിക്കാനുള്ള പിണറായിയുടെ ഗുഢതന്ത്രമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.