ഹരിപ്പാട്: കഠിനമായ ചൂട് താങ്ങാനാകാതെ പ്രസവശേഷം പശു കുഴഞ്ഞുവീണ് മരിച്ചു. കുമാരപുരം ചിറയില്‍ പടീറ്റതില്‍ ഹരിക്കുട്ടന്റെ പശുവാണ് പ്രസവിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീണ് ചത്തത്.
ഏകദേശം നാല്‍പ്പതിനായിരത്തോളം രൂപ വില വരുന്ന സങ്കരയിനത്തില്‍പ്പെട്ട പശുവിന് കഴിഞ്ഞ രണ്ട് പ്രസവങ്ങളിലും ദിവസവും ശരാശരി പത്ത് ലിറ്ററിലധികം പാല് കിട്ടുമായിരുന്നു.
ശക്തമായ ചൂടില്‍ നിന്നും രക്ഷനേടുന്നതിനായി ദിവസവും മൂന്ന് നേരം പശുവിനെ കുളിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുമായിരുന്നു. മറ്റ് വരുമാനങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ക്ഷീരകര്‍ഷകനാണ് ഹരിക്കുട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: